2014, ഡിസംബർ 21, ഞായറാഴ്‌ച

ഗോവയിലെയ്ക്ക് ഒരു യാത്ര


വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെ അഴുകാത്ത തിരുശരീരം


ഗോവയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെ തിരുശരീരം പത്ത് വര്ഷം കൂടുമ്പോള്‍ പ്രദര്‍ശിപ്പിക്കാറുണ്ട് . ഈ വര്ഷം ഡിസംബര്‍22 മുതല്‍ ജനുവരി നാലു വരെ ജനങ്ങള്‍ക്ക് പൊതു ദര്‍ശനത്തിനുള്ള അവസരം നല്‍കുന്നുണ്ട് . ഡിസംബര്‍ 15 ന് കാഞ്ഞിരപ്പള്ളിയിലുള്ള മാര്‍ട്ട് ഓഫ്  മാര്‍ട്ട്  എന്ന ട്രാവല്‍ ഏജന്‍സി ട്രിപ്പ്‌  നടത്തുന്നു എന്നറിഞ്ഞ് അവരുടെ കൂടെ പോകുവാന്‍ തീരുമാനിച്ചു. മാര്‍ട്ട് ടു മാര്‍ട്ടിലെ ജൈമോന്‍ ആയിരുന്നു ഞങ്ങളുടെ ടീം ലീഡര്‍. ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് എറണാകുളം സൌത്തില്‍ നിന്നും മഡ്ഗാവ് എക്ഷ്പ്രസ്സില് യാത്രതിരിച്ചു. ഞങ്ങള്‍ 18 പേരുടെ ഒരു ഗ്രൂപ്പ്‌ ആയീരുന്നു.ചൊവാഴ്ച രാവിലെ മൂന്ന് ഇരുപതിന് ഞങ്ങള്‍ മഡ്ഗാവ് സ്റ്റേഷനില്‍ എത്തി. ഗോവിലുള്ള ഒരേഒരു റെയില്‍വേ സ്റ്റേഷന്‍ ആണ് മഡ്ഗാവ് . ഞങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ടെമ്പോ ട്രാവല്‍ ബസ്‌ അറേഞ്ച് ചെയ്തിരുന്നു. ഞങ്ങള്‍ എത്തിയപ്പോഴക്കും വണ്ടിയും ഡ്രൈവറും റെഡി ആയിരുന്നു.അവിടെ നിരാമാര്‍ എന്ന സ്ഥലത്തുള്ള യൂത്ത് ഹോസ്റലില്‍ ആയിരുന്നു വിശ്രമിച്ചത് .  രാവിലെ എട്ടുമണിക്ക് പ്രഭാത ഭക്ഷണം ശരിയാക്കിയിരുന്നു വളരെ രുചികരമായ ഭക്ഷണം  കഴിഞ്ഞ് ഞങ്ങള്‍ യാത്ര  തിരിച്ചു. ഞങ്ങള്‍ ആദ്യം പോയത്  ഡോണ പൌലോ എന്ന സ്ഥലത്ത് ആണ് . മൂന്ന് വശവും കടല്‍ ആണ് ഇവിടെ. ഡോണ എന്ന യുവതിയുടെയും  പൌലോ എന്ന  യുവാവിന്റെയും പേരിലാണ് ഈ സ്ഥലം അറിയപെടുന്നത്. ഇവര്‍ അവിടെ സാമൂഹിക പ്രവര്‍ത്തനം നടത്തിവന്നിരുന്നു. പിന്നീട് പ്രണയത്തിലായ ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധികാതെ വരുകയും ഒരുദിവസം അവരുടെ മൃതശരീരങ്ങള്‍ അവിടെ നിന്നും കണ്ടെടുകകയും ചെയ്തു. ഇവരുടെ ഓര്‍മയ്ക്ക് ആണ്  ഡോണ പൌലോ എന്ന പേര്‍ ഈ സ്ഥലത്തിനു നല്‍കിയത് .ഇവരുടെ ഒരു പ്രതിമയും കാഴ്ചകള്‍ കാണാന്‍ ഒരു വ്യൂ പൊയന്റും ഇവിടെ ഒരുക്കിയിട്ടുണ്ട് . വളരെ മനോഹരമായ കാഴ്ച ആണ് ഇവിടെ നിന്നും കാണാന്‍ സാദിക്കുന്നത്‌. ഞങ്ങളുടെ ഗ്രൂപ്പ്‌ ലീഡര്‍ ജൈമോന്‍ രുചികരമായ ഭക്ഷണം തരുന്ന  കാര്യത്തിലും കാര്യങ്ങള്‍ വിശദീകരിച്ചു തരുന്ന കാര്യത്തിലും വളരെ ഉത്സാഹം കാണിച്ചു.
ഡോണ പൌലോ പ്രതിമ 



പിന്നീട് ഞങ്ങള്‍ ഓള്‍ഡ്‌ ഗോവയില്‍ വിശുദ്ധ ഫ്രാന്‍സിസ്  സേവിയരിന്റ്റ്  തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബസലിക്കയിലെയ്ക്കാന്  പോയത്  ഓരോ പൊയന്റ്ലുിലും മെറ്റല്‍ ഡിറ്റക്ടര്‍ വഴിയും ശരീര പരിശോധനയും കഴിഞ്ഞു മാത്രമേ പ്രവേശനം കിട്ടു.സിഗരട്ട് , ലൈറ്റര്‍, മദ്യം എന്നിവയ്ക്ക് കര്‍ശനമായ വിലക്കുണ്ട് , ഞങ്ങള്‍ ചെന്നപ്പോള്‍ വലിയ തിരക്ക് അനുഭവപെട്ടില്ല എങ്കിലും ഒരുമണിക്കൂര്‍ നില്‍കേണ്ടി വന്നു,സാധാരണ ആറുമണിക്കൂര്‍ വരെ നിന്നാലെ കാണാന്‍ സാധിക്കു എന്ന്  മനസ്സില്‍ ആക്കാന്‍ പറ്റി,
ജീര്‍നിക്കാത്ത ശരീരം പ്രദര്‍ശനത്തിനായിതാല്‍കാലികമായി സൂക്ഷിച്ചിരിക്കുന്ന പള്ളി
പള്ളിയുടെ മുന്‍വശത്ത് നിന്നുള്ള കാഴ്ച

ബോബ് ജീസസ് പള്ളി

ബോബ് ജീസസ് പള്ളിയിലാണ് സ്ഥിരമായി ഫ്രാന്‍സിസ് സെവിയരിന്റെ ശരീരം സുക്ഷിചിരിക്കു ന്നത് .പത്തു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പൊതുദര്‍ശനത്തിന് വയ്കൂന്നത് .അന്നേരം  ബോബ് ജീസസ് പള്ളിയില്‍ നിന്ന് പ്രദക്ഷിണമായി അടുത്തുള്ള പള്ളിയിലേയ്ക്ക് കൊണ്ടുപോകും. തിരിച്ചു വീണ്ടും ബോബ് ജീസസ് പള്ളിയിലുള്ള പേടകത്തില്‍ സൂക്ഷിക്കും. എപ്പോള്‍ ചെന്നാലും ഈ പേടകം നമ്മുക്ക് കാണാന്‍ സാദിക്കും പക്ഷെ പ്രദര്‍ശന സമയത്ത് പോയാല്‍ മാത്രമേ അടുത്ത് വളരെ വ്യക്തമായി കാണാന്‍ സാദിക്കു .

പള്ളിയുടെ ഉള്‍വശം
പള്ളിയുടെ അള്‍ത്താര
ഇവിടെ മാലാഖമാരുടെ പ്രതിമയ്കൂ മുകളില്‍ കാണുന്ന പേടകത്തില്‍ ആണ് തിരുശരിരം സ്ഥിരമായി സുക്ഷിച്ചിരികുന്നത് .
പണ്ട് തിരുശരീരം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഒരു സ്ത്രീ ഒരു കൈ വിരല്‍ കടിച്ചെടുക്കാന്‍ ശ്രമിക്കുകയും അത് വീണ്ടെടുത് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നു.ഇപ്പോള്‍ ഭയങ്കരമായ സെക്യൂരിറ്റി ക്രമീകരണങ്ങള്‍ ആണ് ഗവേര്‍ന്മേന്റ്റ് ഇവിടെ നടപ്പിലക്കിയിരിക്കുന്നത്. 

              ഞങ്ങള്‍ പിന്നീട് സന്നര്‍ശിച്ചത് അടുത്ത് തന്നെയുള്ള വിശുദ്ധ അഗസ്റ്റിന്റെ പള്ളി ആണ് . ഇതിനെ ഒരു പള്ളി എന്ന് വിശേഷിപ്പികാന്‍ പറ്റില്ല കാരണം ടച്ച്‌കാരും പോര്‍ച്ചുഗീസ്‌കാരും തമ്മില്‍ ഉള്ള യുദ്തത്തില്‍ നശിപ്പിക്കപെട്ട പള്ളിയുടെ അവശിഷ്ടങ്ങള്‍ ആണ് ഇവിടെ ഉള്ളത് .
വളരെ വലിയ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ ആണ് ഇവിടെ കാണാന്‍ സാദികുന്നത്.

വിശുദ്ധ ഫ്രാന്‍സിസ്  സേവിയറിനെ കുറിച്ച്  അല്പം കാര്യങ്ങള്‍ 


1506  ഏപ്രില്‍ 7 ന് സ്പെയിനിലെ നാവാറയില്‍ പ്രതാപപൂര്‍ണമായ 

കുടുംബത്തില്‍ ആഡംബരങ്ങളുടെ മദ്ധ്യേ പിറന്നു വീണ ഫ്രാന്‍സിസ് ഉന്നത

 ബിരുദങ്ങള്‍ നേടി പാരിസ് സര്‍വകലാശാലയില്‍ പ്രഫസറായി
ലോകം മുഴുവന്‍  നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് ഫലം എന്ന യേശുവചനം ഇഗ്നേഷ്യസ് ലയോളയിലൂടെ പ്രതിധ്വനിച്ചപ്പോള്‍ സ്ഥാനമാനങ്ങളും സുഖഭോഗങ്ങളും ഭൌതികാഭിനിവേശങ്ങളും സ്വപ്നം കണ്ടിരുന്ന ഫ്രാന്‍സിസിന്റെ  ജീവിതത്തില്‍ അത് വഴിത്തിരിവായി .

 അങ്ങനെ ഇഗ്നേഷ്യസ് ലയോള ആരംഭിച്ച ഇശോസഭയിലെ രണ്ടാമത്തെ അംഗമായി . 1537  ജൂൺ 24-ന് പൌരോഹിത്യം സ്വീകരിച്ചു . തുടർന്ന് കുറേക്കാലം ബൊളോണ്യയിലെ ഒരു ആശുപത്രിയിലും റോമിൽ ഇഗ്നേഷ്യസിന്റെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.

1541 ഏപ്രില്‍ 7 ന് ലിസ്ബണ്‍ തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക്‌ മിഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി  യാത്ര പുറപ്പെട്ടു . പോള്‍ മൂന്നാമന്‍ പാപ്പാ ഇന്ത്യയിലെയും കിഴക്കന്‍ രാജ്യങ്ങളിലെയും പേപ്പല്‍  പ്രതിനിധിയായി  അദ്ദേഹത്തെ നിയമിച്ചു. 

1542 മെയ്‌ 6 ന് ഗോവയില്‍ കപ്പലിറങ്ങി . അധികാരികളുടെ നിര്‍ബന്ധം

മൂലം അവിടെ പുതുതായി ആരംഭിച്ച സെന്റ്‌പോള്‍സ്  കോളേജിന്റെ


 റെക്ടര്‍ ആയി . പേപ്പല്‍ പ്രതിനിധി എന്ന ഉന്നത സ്ഥാനം 

പുറത്തറിയിക്കാതെ ദരിദ്രരുടെ ഭക്ഷണം കഴിച്ചു ദാരിദ്രരോടുകൂടെ

  ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് 

1552 ഡിസംബർ 2ന് 46 വയസ്സുള്ളപ്പോൾ ചൈനയുടെ തീരപ്രദേശത്തിനോടടുത്ത് കിടക്കുന്ന സാന്‍ ചിയാന്‍ ദ്വീപില്‍ ദിവംഗതനായി. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് സേവ്യറുടെ ദേഹം ആദ്യം സംസ്കരിച്ചത്. എന്നാൽ 1553 മാർച്ചു മാസം ദേഹം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വന്നു. ഇപ്പോൾ അത് ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്നു
വിശുദ്ധൻ ആശീർവാദവും ജ്ഞാനസ്നാനവും പോലുള്ള വിശുദ്ധകാര്യങ്ങൾക്ക് 

ഉപയോഗിച്ചിരുന്ന വലംകൈയ്യുടെ അസ്ഥികളിൽ ഒന്ന് 1614-ൽ വേർപെടുത്തി 

റോമിലേക്കു കൊണ്ടു പോയി. അവിടെ അത് ഈശോസഭക്കാരുടെ 

മുഖ്യദേവാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൈയ്യുടെ മറ്റൊരസ്ഥി ചൈനയിലെ

പഴയ പോർച്ചുഗീസ് അധീനപ്രദേശമായ
 മക്കാവുവില്‍ 
സൂക്ഷിക്കപ്പെട്ടിരിക്കുന്നു

1622-
ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പ്പാപ്പ ഇഗ്നേഷ്യസ് ലയോളയോടൊപ്പം ഫ്രാന്‍സീസ് സേവ്യറെയും വിശുദ്ധനായി പ്രഖ്യാപിച്ചു. പിന്നീട് പത്താം പീയൂസ് മാര്‍പ്പാപ്പ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ സംരക്ഷകനും മദ്ധ്യസ്ഥനുമായി പ്രഖ്യാപിച്ചു. ഭാരതമണ്ണില്‍ സുവിശേഷത്തിന്റെ കാഹളധ്വനി മുഴക്കിയ ഫ്രാന്‍സീസ് സേവ്യറിന്റെ പുണ്യ ശരീരം ഗോവയിലെ ബോംജീസസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു.

ഞങ്ങളുടെ യാത്രാ സഠഘഠ


തുടര്‍ന്ന് ഞങ്ങള്‍ ആഗോര്‍ഡാ ഫോര്‍ട്ട്‌ കാണാന്‍ പോയി. ആഗോര്‍ഡാ എന്ന വാക്കിന്‍റെ അര്‍ഥം ജലത്തിന്റെ സ്ഥലം എന്നാണ്. പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് നല്‍കാനുള്ള ജലം ഇവിടെയാണ് സംഭരിച്ചിരുന്നത്. പോര്‍ച്ചുഗീസ്കാരുടെ കാലത്ത് കോട്ടയായും കപ്പലുകള്‍ക്ക് വഴികാട്ടിയായി ലൈറ്റ് ഹൌസ് ആയും ഇവിടം പ്രവര്‍ത്തിച്ചിരുന്നു. 


ഒരു വിജനമായ കുന്നിന്‍ മുകളില്‍ ആണ് ആഗോര്ട ഫോര്‍ട്ട്‌ സ്ഥിതി ചെയുന്നത്‌.ഇവിടെ നിന്ന് നോക്കിയാല്‍ കപ്പലുകള്‍ കിടക്കുന്നത് വ്യക്തമായി കാണാന്‍ സാദികും.


ആഗോര്ടാ ഫോര്ടില്‍ നിന്നുള്ള ദ്രിശ്യം .കടല്‍ത്തീരത്ത്‌  കാണുന്ന കെട്ടിടം ഗോവന്‍ സെന്‍ട്രല്‍ ജയില്‍ ആണ് .


ഫോര്ടിന്റെ മുകള്‍ വശം.ഇവിടെ ചതുരത്തില്‍ ചുവന്ന ഭാഗത്തിന് താഴയായിട്ടുആണ്  ജല സംഭരണി സ്ഥിതി ചെയ്തിരുന്നത് .ഇരുപത്തിമൂന്ന് ലക്ഷം ഗാലന്‍ വെള്ളം സംഭരിക്കാന്‍ സാധികുമായിരുന്നു.
അടുത്തതായി ഒരു മണിക്കൂര്‍ കടലില്‍ കൂടിയുള്ള ഒരു ബോട്ടിംഗ് ആയിരുന്നു. ഡോള്‍ഫിനുകളെ കാണാം എന്നതാണ് ഈ ബോട്ടിംഗ് ന്റെ ഒരു പ്രത്യേകത.

തുടര്‍ന്ന് കല്ലംകൊട് ബീച്ച് ആണ് കാണാന്‍ പോയത് . സന്ധ്യ സമയമായതിനാല്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധിച്ചില്ല.ഏഴ് അര യോടെ ഞങ്ങള്‍ ബീച്ചില്‍ നിന്നും തിരിച്ച്  ഞങ്ങള്‍ വിശ്രമിച്ചിരുന്ന യൂത്ത് ഹോസ്റലില്യ്ക്  തിരിച്ചു  പതിനേഴാം തീയതി രാവിലെ രണ്ടു മുപ്പതിനാണ് തിരിച്ചുള്ള ട്രെയിന്‍..

ഗോവന്‍ യാത്രാ വളരെയധികം പ്രയോജന പ്രദം ആയിരുന്നു. ധാരാളം കാഴ്ചകള്‍ കാണാന്‍ സാദിച്ചു . ധാരാളം മദ്യ കടകള്‍ കാണാന്‍ സാദിച്ചെങ്കിലും നമ്മുടെ നാട്ടിലെ പോലെ ആരും ബോധം ഇല്ലാതെ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടില്ല.ഭക്ഷണശാലകളില്‍ പോലും മദ്യം വില്പനയ്ക്  വച്ചിരിക്കുന്ന കാഴ്ച പുതിയ അനുഭവം ആയിരുന്നു.നമ്മുടെ നാട്ടിലെ അതെ കാലാവസ്ഥ ആണ് ഗോവയിലും അനുഭവപെട്ടത് . രാത്രികളില്‍ ഗോവന്‍  റോഡുകള്‍ വളരെ  വിജനമായി കാണപെട്ടു .രാത്രികളില്‍ യാത്രാ ചെയുന്നവര്‍ തിരിച്ചറിയല്‍ രേഘകള്‍ കരുതുന്നത് നന്നായിരിക്കും. നാട്ടിലെപോലെ നായകളുടെ ശല്ല്യം ആരോജകമായി തോന്നി.
പല സ്ഥലങ്ങളിലും ഇലക്ട്രിക്‌  ലൌനുകള്‍ക്കു പകരം  കേബിളുകള്‍ ഉപയോഗിച്ചിരിക്കുന്നത് കൌതുകകരമായി തോന്നി

ഒരു മണിക്കൂര്‍ വൈകി   മൂന്ന് മുപ്പതിന്  കൊച്ചുവേളി എക്സ്പ്രസ്സ്‌  മഡ്ഗാവ് സ്റ്റേഷനില്‍ എത്തി. മംഗലാപുരം വരെ യാത്രാ വളരെ സാവകാശം ആയിരുന്നു.. വൈകുന്നേരം നാലര ആയിരുന്നു സമയം എങ്കിലും  ഏഴരയ്ക്ക്  കോട്ടയം സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേര്‍ന്നു. ഞാന്‍ വളരെ യാത്രകള്‍ നടത്തിയെങ്കിലും ഈ ട്രിപ്പ്‌ വളരെ വിത്യസ്തമായി തോന്നി. ജൈമോന്റെ ലീഡര്‍ ഷിപ്പില്‍ യാത്ര വളരെ രസകരമായി അനുഭവപെട്ടൂ. കാഞ്ഞിരപ്പള്ളി മാര്‍ട്ട് ഓഫ്  മാര്‍ട്ടിന്  എല്ലാ നന്ദി യും ആശംസകളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ