2014 ഡിസംബർ 12, വെള്ളിയാഴ്‌ച

അല്‍ഫോന്‍സാ തീര്‍ത്ഥാടനം


ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഓഗസ്റ്റ്‌ എരുപതിയെട്ടിനാണ് സഭ ആഘോഷിക്കുന്നത്. ഇതിനു മുന്നോടിയായി എല്ലാ വര്‍ഷവും ചങ്ങനാചേരി അതിരൂപതാ മിഷ്യന്‍ലീഗ്ന്റെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു വരുന്നു. ചങ്ങനാചേരി അതിരൂപതയിലെ എല്ലാ പള്ളികളില്‍ നിന്നും  മിഷ്യന്‍ലീഗ് കുട്ടികള്‍  ജന്മ്മഗ്രഹo സ്ഥിതി ചെയ്യുന്ന കുടമാളൂരില്‍ ഒത്തുകൂടുന്നു കോട്ടയത്ത് ബേക്കര്‍ ജങഷനില്‍ സി.എം.എസ് കോളേജിന്റെ മുന്‍വശത്ത്കൂടി ചുങ്കം വഴി  കുടമാളൂരില്‍ എത്തിച്ചേരാം.മെഡിക്കല്‍കോളേജ് കോളേജ് ബസ്സ്‌സ്റ്റാന്റ്  മുന്‍വശം വഴിയും കുടമാളൂരില്‍ എത്താം. അല്‍ഫോന്‍സാമ്മ വിശുദ്ധയായശേഷം ഭരണങ്ങാനത്ത് വന്ന മാറ്റങ്ങള്‍ ഒന്നും ജന്മ്മഗ്രഹo പരിസരത്ത്  കാണാന്‍ സാധിക്കില്ല. ഇപ്പോഴും വളരെ ശാന്തമായ ഗ്രാമീണ അന്തരീക്ഷമാണ് ജന്മഗ്രഹ പരിസരത്ത്.


അല്‍ഫോന്‍സാമ്മ ജനിച്ച വീട്  



                                       അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന കട്ടില്‍ 



ജന്മഗ്രഹതോടു ചേര്‍ന്നുള്ള ദൈവാലയത്തിന്റെ അള്‍ത്താര. എപ്പോഴും ജപമാല പ്രാര്‍ത്ഥനയാല്‍ മുഗരിധം ആണ് ഇവിടം  
കുടമാളൂര്‍ പള്ളിയിലാണ് അല്‍ഫോന്‍സാമ്മയെ മാമ്മോദീസ മുക്കിയത്. കുടമാളൂര്‍ പള്ളിയും ഇപ്പോള്‍ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം ആണ്.

അല്ഫോന്സമ്മയെ മാമ്മോദീസ മുക്കിയ പള്ളി 


അല്ഫോന്സമ്മയെ  മുക്കിയ മാമ്മോദീസതോട്ടി (കുടമാളൂര്‍ പള്ളിയില്‍ സൂക്ഷിചിരികുന്നത് )
പുതുതായി നിര്‍മിച്ച കുടമാളൂര്‍ പള്ളി 
അല്ഫോന്സമ്മയെ കുറിച്ച് അല്പം കാര്യങ്ങള്‍ 
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 - ന് ജനിച്ചു അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇന്നും ഈ കുടുംബത്തിലെ ചില അംഗങ്ങൾ വൈദ്യന്മാരായി അറിയപ്പെടുന്നു. അന്നക്കുട്ടിയുടെ ജനനത്തിനു മുൻപ് അമ്മ ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടതിനെ തുടർന്ന് ഗർഭകാലം തികയുന്നതിനു മുൻപ്, എട്ടാം മാസത്തിലാണ് അന്നക്കുട്ടി ജനിച്ചത്.


ഓഗസ്റ്റ് 27 - ന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള കുടമാളൂർ ഇടവക ദേവാലയത്തിൽ വെച്ച് മാമ്മോദീസ  നൽകി.   പ്രസവത്തിനു ശേഷം അന്നക്കുട്ടിയുടെ മാതാവിന്റെ അസുഖം ദിനംപ്രതി വർദ്ധിച്ചു വന്നു.. അന്നക്കുട്ടി ജനിച്ച് ഇരുപത്തിയേഴാം ദിവസം അമ്മ മരിച്ചു
ബാല്യം
കുടമാളൂർ പള്ളിയിൽ 1917 നവംബർ 27 - ന് അന്നക്കുട്ടി അദ്യകുർബ്ബാന കൈക്കൊണ്ടു. ചെറുപ്പത്തിൽ തന്നെ അന്നക്കുട്ടി പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. ആർപ്പൂക്കരയിലെ തൊണ്ണാംകുഴി സർക്കാർ സ്കൂളിൽ എ.ഇ. അന്ന പേരിൽ വിദ്യാഭ്യാസത്തിനായി 1917 മേയ് മാസത്തിൽ ചേർത്തു. 1920-, മൂന്നാം ക്ലാസ് പഠനം പൂർത്തിയാക്കിയ അന്നക്കുട്ടിയെ പിതാവ് അതേ വർഷം ജൂൺ 30 - ന് മുട്ടുച്ചിറ ഗവൺമെന്റ് സ്കൂളിൽ നാലാം ക്ലാസിൽ ചേർത്തു. മുട്ടുച്ചിറ പുതുക്കരി കുടുംബാംഗമായിരുന്നു അന്നക്കുട്ടിയുടെ അമ്മ മേരി..
സ്ഥൈര്യലേപനം
1925 ജനുവരി 21-നാണ് അന്നക്കുട്ടി സ്ഥൈര്യലേപനം സ്വീകരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് കുര്യാളശ്ശേരിയാണ് അന്നക്കുട്ടിയുടെ നെറ്റിയിൽ സൈത്തു പൂശിയത്.
സഭാ പ്രവേശനം
1927  പന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ പ്രവേശിച്ചത്. അന്നക്കുട്ടിയുടെ ജന്മഗൃഹത്തിനു സമീപമുള്ള അർപ്പൂക്കര അങ്ങാടി പള്ളിയിൽ പന്തക്കുസ്താതിരുനാളിൽ സംബന്ധിച്ച ശേഷമാണ് അന്നക്കുട്ടിയും പിതാവും ഭരണങ്ങാനത്തേക്ക് യാത്ര തിരിച്ചത്. മഠത്തിലെത്തിയ അന്നക്കുട്ടിയെ മദർ സുപ്പീരിയർ ഊർസുലാമ്മ  സ്വീകരിച്ചു. അന്നക്കുട്ടിയുടെ പിതാവിന്റെ പിതൃസഹോദരനായ മുട്ടത്തുപാടത്ത് യൗസേപ്പച്ചനാണ് അന്നക്കുട്ടിക്കു മഠത്തിൽ പ്രവേശിക്കുവാനുള്ള ധനമായി പത്രമേനിയടക്കം 700 രൂപ നൽകിയത്
ശിരോവസ്ത്രസ്വീകരണം
കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസം കൂട്ടുകാരോടൊപ്പം അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു. ഈ ദിവസത്തിന്റെ പ്രത്യേകത മൂലമായിരിക്കാം മഠാധികാരികൾ അന്നേ ദിവസം അൽഫോൻസ എന്ന നാമവും അന്നത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അങ്ങനെ അന്നക്കുട്ടിക്ക് അൽഫോൻസ എന്ന നാമം സ്വീകരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. അൽഫോൻസയെ അധികാരികൾ ചങ്ങനാശേരി വാഴപ്പള്ളിയിലെ ആരാധനാ മഠം വക സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചു. അങ്ങനെ 1929 മേയ് മാസത്തിൽ അൽഫോൻസ ചങ്ങനാശ്ശേരി ക്ലാരമഠത്തിലെ ബോർഡിങ്ങിൽ നിന്ന് വാഴപ്പള്ളി സ്കൂളിൽ എട്ടാം ക്ലാസ് പഠനമാരംഭിച്ചു.
സഭാവസ്ത്രസ്വീകരണം
സഭാവസ്ത്രസ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും മറ്റ് ഏഴു പേരോടൊപ്പം സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. ചെയ്തു.
രോഗപീഡകൾ
തുടർന്ന് ഭരങ്ങാനത്ത് തിരിച്ചെത്തിയ അൽഫോൻസ മഠത്തിലെ പ്രവർത്തങ്ങളിൽ മുഴുകി. അൽഫോൻസയുടെ ഇരുപത്തിയൊന്നാമത് വയസ്സിൽ അവളെ രക്തസ്രാവം ബാധിക്കുകയും ധാരാളം ചികിത്സകൾ നടത്തുകയും ചെയ്തു. എന്നാൽ അവയിലൊന്നും ഫലം ലഭിക്കാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് അൽഫോൻസയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അതിലൂടെ താത്കാലികമായെങ്കിലും സൗഖ്യം ലഭിച്ചു.
നൊവിഷ്യേറ്റ്
 വ്രതവാഗ്ദാനത്തിന് ഒരുക്കമായുള്ള കർക്കശവും അന്തിമവുമായ നൊവിഷ്യേറ്റ് എന്ന കാലഘട്ടത്തിലാണ് വ്യക്തി സ്വയവും അധികാരികളും പരീക്ഷിക്കുന്നത്. രോഗമില്ലാത്തവർ പോലും ക്ലേശിക്കുന്ന ഈ സാഹചര്യം അൽഫോൻസ എങ്ങിനെ പൂർത്തിയാക്കും എന്നതായിരുന്നു അധികാരികളെ അലട്ടിയിരുന്നത്.
തുടർന്ന് 1935 ഓഗസ്റ്റ് മാസം ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുത്തിയമ്മയായും ആദ്ധ്യാത്മിക ഗുരുവായും ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ആദ്യനാളുകളിൽ തന്നെ അൽഫോൻസയെ രോഗം വീണ്ടും ബാധിച്ചു. അതിനാൽ നൊവിഷ്യേറ്റിനിടയിൽ പഠനം അവസാനിപ്പിച്ച് അൽഫോൻസയെ തിരിച്ചയക്കുവാനായി മഠാധികാരികൾ തീരുമാനമെടുത്തു. എന്നാൽ ഈ സാഹചര്യത്തിൽ നിന്നും ഒരാളെ തിരിച്ചയക്കാനായി രൂപതാ മെത്രാന്റെ അനുമതി ആവശ്യമായതിനാൽ അധികാരികൾ ചങ്ങനാശ്ശേരി മെത്രാൻ കാളാശ്ശേരിയെ വിവരമറിയിച്ചു. അൽഫോൻസയ്ക്കൊപ്പം മറ്റു മൂന്നു പേരെയും ചില രോഗങ്ങൾ ബാധിച്ചിരുന്നു. മെത്രാൻ ഇവരെ സന്ദർശിക്കുകയും അൽഫോൻസയെ തിരിച്ചയക്കേണ്ടതില്ല എന്നു തീരുമാനിക്കുകയും മറ്റു മൂന്നു പേരെ ഭവനത്തിലേക്ക് അയക്കുകയും ചെയ്തു.
ഈ രോഗവസ്ഥകൾ യാതൊരു വിധ കുറവും സംഭവിക്കാതെ വർദ്ധിച്ചുവന്നു. ളൂയീസച്ചന്റെ നിർദ്ദേശപ്രകാരം സ്വസഭാസ്ഥാപകനായ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ നവനാൾ ചൊല്ലുവാൻ അദ്ദേഹം ഉപദേശിച്ചു. സ്ഥിരമായി അൽഫോൻസ ഇതനുഷ്ഠിച്ചു വന്നു. രോഗത്താൽ വലഞ്ഞിരുന്ന അൽഫോൻസയെ പലരും രാത്രിയിൽ ശ്രദ്ധiച്ചിരുന്നു . ഒരു ദിവസം അൽഫോൻസ രാത്രിയിൽ ഒറ്റയ്ക്ക് മറ്റാരോടോ സംസാരിക്കുന്നതായി ഗുരുത്തിയമ്മയുടെ ശ്രദ്ധയിൽപെട്ടു. അവർ അൽഫോൻസയോട് അപ്പോൾ തന്നെ ഇതേ പറ്റി തിരക്കിയപ്പോൾ അമ്മ ചാവറയച്ചനെ കാണുന്നില്ലേ ഞാൻ അച്ചനോടാണ് സംസാരിക്കുന്നത് എന്ന് മറുപടി പറഞ്ഞു. ഉടൻ തന്നെ അൽഫോൻസ കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വയം ശരീരം ചലിപ്പിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അൽഫോൻസയുടെ മാറ്റം കണ്ടപ്പോൾ അവൾ രോഗത്തിൽ നിന്നും രക്ഷപെട്ടിരിക്കുന്നു എന്ന് ഗുരുത്തിയമ്മക്ക് തോന്നി. അൽഫോൻസ കുര്യാക്കോസച്ചൻ തന്റെ രോഗം മാറ്റി എന്ന് പറയുകയും ചെയ്തു. എന്നാൽ ഈ വിവരം അൽഫോൻസയുടെ ആവശ്യപ്രകാരം ആരോടും അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ അൽഫോൻസ ദിവ്യബലിയിൽ സംബന്ധിക്കുകയും ചെയ്തു. കുര്യാക്കോസച്ചനാൽ രക്തസ്രാവത്തിൽ നിന്നും മോചിതയായെങ്കിലും വീണ്ടും മറ്റു രോഗപീഡകളാൽ ഇനിയും ദുരിതങ്ങൾ നേരിടേണ്ടി വരുമെന്ന് അതോടൊപ്പം അരുളപ്പാടും ലഭിച്ചിരുന്നു.
നിത്യവ്രതവാഗ്‌ദാനം
രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. നിത്യവ്രതവാഗ്‌ദാനത്തിനു ശേഷം അൽഫോൻസ വീണ്ടും രോഗത്തിന്റെ പിടിയിലമർന്നു..
പലതരം രോഗപീഡകൾ അലട്ടുമ്പോഴും അൽഫോൻസ പ്രസന്നവദനായി തന്നെ കാണപ്പെട്ടിരുന്നു. തന്നിൽ കുടിയിരുന്ന വിശുദ്ധി അവൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ തയ്യാറായിരുന്നു.
. റോമിളൂസ് സി.എം.ഐ. വൈദികനെയാണ് ളൂയീസച്ചനു ശേഷം അൽഫോൻസാമ്മയ്ക്ക് ആദ്ധ്യാത്മിക നിയന്താതാവായി ലഭിച്ചത്. അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തിൽ ളൂയീസച്ചൻ സന്നിഹിതനായിരുന്നു..
മരണം
946 ജുലൈ മാസം 28 ഞായറാഴ്ച രാവിലത്തെ കുർബാനയിൽ പൂർണ്ണമായും പങ്കെടുക്കാനായി അൽഫോൻസ നേരത്തെതന്നെ ചാപ്പലിലെത്തി. കുർബാന ആരംഭിച്ച് അല്പസമയത്തിനകം വിഷമത കലശലായതിനാൽ അവൾ തന്റെ മുറിയിലേക്ക് നടന്നു നീങ്ങി കട്ടിലിൽ കിടന്നു. ഗബ്രിയേലമ്മ എത്തി അൽഫോൻസയ്ക്ക് പരിചരണം നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച അവശതകൾ രണ്ടു മണിക്കൂറോളം തുടർന്നു. 10 മണിയോടെ അല്പം ശമനം ലഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ രോഗാവസ്ഥ ഗുരുതരമായി തുടർന്നതിനാൽ അന്ത്യകൂദാശ നൽകുവാനായി വൈദികനേയും ഒപ്പം ഡോക്ടറേയും വരുത്തി. രോഗം ശക്തിപ്പെട്ട് ഉച്ച തിരിഞ്ഞു രണ്ടു മണിയോടെ അൽഫോൻസ അന്തരിച്ചു
പിറ്റേന്ന് ബന്ധുക്കളുടെയും, മറ്റു കന്യാസ്ത്രീകളുടെയും സാന്നിധ്യത്തിൽ അൽഫോൻസയെ ഭരണങ്ങാനം സിമിത്തേരി കപ്പേളയിൽ സംസ്കരിച്ചു. സഹസന്യാസിനിമാരാണ് അൽഫോൻസയുടെ ശരീരം സെമിത്തേരി കപ്പേളയിലേക്ക് വഹിച്ചത്.   ശവസംസ്കാര വേളയിൽ റോമുളൂസച്ചൻ ചരമ പ്രസംഗം നടത്തി
അത്ഭുതങ്ങൾ
1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം
നാമകരണ നടപടികൾ
അൽഫോൻസായുടെ ധന്യ ജീവതത്തിന്റെ പ്രസിദ്ധി, നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന അഭ്യർത്ഥനകളിലേക്കു നയിക്കപ്പെട്ടു. നാനാ ദിക്കുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ മാനിച്ചു പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ നാമകരണ നടപടികൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മെത്രാന്റെ നിർദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാൻ മോൺ. ജെ. സി. കാപ്പൻ നിയമിതനായി. ആഴത്തിലുള്ള അന്വേഷണങ്ങൾക്ക് ശേഷം, നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന അനുകൂല ശുപാർശയോടു കൂടിയ അന്വേഷണ ഫലം അദ്ദേഹം മെത്രാന് സമർപ്പിച്ചു. ഈ ശുപാർശ പ്രകാരം 1953 ഡിസംബർ 2നു ഫാ.റോമയോ സി.എം.ഐ പ്രധാന ജഡ്ജിയായി രൂപതാ കോടതിരൂപവത്കരിച്ചു.
രണ്ടാമത്തെ രൂപതാ കോടതി 1955 പ്രവർത്തനം ആരംഭിച്ചു. 1957  ഏപ്രിൽ 13ന് അൽഫോൻസാമ്മയുടെ കബറിടം തുറന്നു പരിശോധന നടത്തി 1960 മൂന്നാമെത്തെ കോടതി സ്ഥാപിതമായി. നാമകരണ നടപടികളുടെ ഭാഗമായി ആദ്യ ഒമ്പത് വർഷം കൊണ്ട് തന്നെ 822 തവണ ട്രൈബൂണൽ കൂടുകയും, 126 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു
വാഴ്ത്തപ്പെടൽ
മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്
2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതിബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു
തിരുനാൾ
എല്ലാ വർഷവും ജൂലൈ  മാസം 19 മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത്ഒത്തു ചേരുന്നു.
തീർത്ഥാടനം കേന്ദ്രങ്ങള്‍ 
കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവയാണ് പ്രധാന തീർത്ഥാടനം കേന്ദ്രങ്ങള്‍
അൽഫോൻസാമ്മ - നാഴികക്കല്ലുകൾ
ജീവിതരേഖ
ദിവസം
ജനനം
1910 ഓഗസ്റ്റ് 19
ജ്ഞാനസ്നാനം
1910 ഓഗസ്റ്റ് 27
ആദ്യ കുർബ്ബാന സ്വീകരണം
1917 നവംബർ 27
ശിരോവസ്ത്ര സ്വീകരണം
1928 ഓഗസ്റ്റ് 2
സഭാവസ്ത്ര സ്വീകരണം
1930 മേയ് 19
നിത്യവ്രത വാഗ്ദാനം
1936 ഓഗസ്റ്റ് 12
മരണം
1946 ജുലൈ 28
നാമകരണ കോടതി രൂപവത്കരണം
1953 ഡിസംബർ 2
അപ്പസ്തോലിക കോടതി ആരംഭം
1980 ജുലൈ 15
വാഴ്ത്തപ്പെടൽ
1986 ഫെബ്രുവരി 8
വിശുദ്ധ
2008 ഒക്ടോബർ 12
ഭരണങ്ങാനതാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ജോണ്‍ പോള്‍ മാര്‍പാപ്പ കോട്ടയത്തു വന്നപ്പോള്‍ നിര്‍മിച്ച താത്കാലിക സ്റ്റേജ് ഭരണങ്ങാനത്ത് പുനര്‍നിര്‍മ്മാണം നടത്തിയാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയുന്ന പള്ളി നിര്‍മ്മിച്ചിരികുന്നത്
അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ ശവകുടീരം 
അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇപ്പോഴും ഭരണങ്ങാനത്തുള്ള മുസ്യത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഞങ്ങളുടെ അല്‍ഫോന്‍സാ തീര്തടനതില്‍ മാന്നാനവും തെള്ളകം പള്ളി അതിരമ്പുഴ പള്ളി എന്നിവ ഉള്പെട്ടിരുന്നു. എങ്കിലും അവ പിന്നീട് എഴുതാം. മാന്നാനത് ചാവറയച്ചനെക്കുറിച്ച് ധാരാളം എഴുതനുല്ലതുകൊണ്ട് അവ പിന്നീട് ഉള്‍പെടുത്താം എന്നു വിചാരിക്കുന്നു.

2014 ഡിസംബർ 2, ചൊവ്വാഴ്ച

ഒരു കന്യാകുമാരി , കാറ്റാടി മല യാത്ര

കന്യാകുമാരി യാത്ര
വളരെ നാളായീ കന്യാകുമാരിക്ക് പോകണമെന്ന് പദ്ധതിയിടുന്നു പക്ഷെ നടന്നില്ല. ഒരുദിവസം പെട്ടെന്ന് കന്യാകുമാരിക്ക് പോയേക്കാം എന്നു തീരുമാനിച്ചു. ഏകദേശം ഉച്ചകഴിഞ്ഞ് 1 മണിക്ക് സ്വദേശമായ മണിമലയില്‍ നിന്ന് ലിബിയുo മകന്‍ ജീവ, മകള്‍ നേഹ എന്നിവരും ചേര്‍ന്ന് പുറപ്പെട്ടു. ഏകദേശം നാലു മണിയോടുകൂടി തിരുവനന്തപുരം അടുത്ത് മണ്ണoന്തലയില്‍ എത്തി. അവിടെ പെങ്ങള്‍ ലാലിയും ആളിയന്‍ ൈസമന്‍ഉം മകന്‍ മോനുവും താമസികുന്നുണ്ട്. അവിടെനിന്നും വിഭവ സമര്‍ത്ഥമായ അത്താഴവും കഴിഞ്ഞ് വൈകിട്ട് 10.30 ന് കന്യാകുമാരിക്ക് തിരിച്ചു. കാറില്‍ നാവിഗേട്ടര്‍ വഴി കാട്ടിയതു കൊണ്ട് തിരുവനന്തപുരം സിറ്റി ഒരു വെല്ലുവിളിയായില്ല. രാവിലെ 1.30 ന് ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി. കന്യകുമാരിയിലെയ്ക്ക് പ്രവേശിക്കുന്നിടത്ത് കാര്‍ നിറുത്തിയതും ഒരാള്‍ ഓടി വന്ന് റൂം വേണോ എന്നു തിരക്കി ഞങ്ങള്‍ അയാള്‍കൊപ്പം പോയി. ആയിരം റുപയ്ക് നല്ല ഒരു റൂം അയാള്‍ കാണിച്ചുതന്നു. നൂറു റുപാ കമ്മിഷനും വാങ്ങീ അയാള്‍ പോയി.ഡ്രൈവ്‌ ചെയ്ത് വന്ന ക്ഷീണത്തില്‍ പെട്ടെന്ന് ഉറങ്ങിപ്പോയി. 5 മണിയ്കെ എഴുന്നേറ്റു കുളിച്ച് റെഡിയായി സുര്യോദയം കാണാന്‍ പുറപ്പെട്ടു. ധാരാളം ആളുകള്‍ തിങ്ങിനിറഞ്ഞീരുന്നു. സുര്യോദയം പെട്ടന്ന് കണ്ട് തിരികെ വന്നപോഴെയ്ക്കും വിവേകാനന്ദപ്പാറയില്‍ പോകുവാനുള്ള വലിയ നിര റുപപെട്ടു.ഏകദേശം മുക്കാല്‍ മണിക്കൂര്‍ നിരയായ്‌ നിന്ന ശേഷമാണ് ബോട്ടില്‍ കയറാന്‍ സാധിച്ചത്.

വിവേകാനന്ദപ്പാറ.


   ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ് ,  വിവേകാനന്ദപ്പാറ.  വിവേകാനന്ദസ്വാമികള്‍കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ശ്രീ മന്നത്ത് പത്മനാഭൻ പ്രസിഡണ്ടും ശ്രീ ഏകനാഥ രാനഡെ സെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരക നിർമ്മാണത്തിനായി പ്രയത്നിച്ചത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു
ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു. 1962 ജനുവരിയിൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം
പണിയണമെന്ന് കന്യാകുമാരി നിവാസികൾക്കാഗ്രഹമുണ്ടായി. തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി. പാറയിൽ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികൾ ചേർന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നൽകി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചു  അന്നത്തെ ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ സഹായവും അവര്‍ക്ക് ലഭിച്ചു. സ്മാരകം പണിയുവാനുള്ള അനുമതി നേടിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും ശ്രീ റാനഡെയ്ക്ക് അവകാശപ്പെട്ടതാണ്. കന്യാകുമാരിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്നത്.
 വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് മുഖ്യാകർഷണം . സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബികടലും  ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദർശിക്കാവുന്നതാണ്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിർമ്മിതികൾ. കടലിൽ പ്രധാന പാറയ്ക്കരികിലുള്ള മറ്റൊരു പാറയിൽ തിരുവള്ളുവരുടെ ഒരു മഹാദീർഘകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ടു്.
വിവേകാനന്ദപ്പാറയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ തന്നെയുള്ള വിവേകാനന്ദകേന്ദ്രം  സന്ദർശിക്കേണ്ട മറ്റൊരു പ്രധാന സ്ഥലമാണു്. വിവേകാനന്ദപ്പാറയിലെ കെട്ടിടങ്ങൾ നിർമ്മിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഏകനാഥ് റാനഡേയുടെ സ്മാരകമായ ഒരു കാഴ്ചബംഗ്ലാവും ഈ കേന്ദ്രത്തിലുണ്ടു്. പ്രകൃതിവാസ്തുവിദ്യയുമായും ഊർജ്ജസംരക്ഷണവുമായും ബന്ധപ്പെട്ട അറിവു ലഭ്യമാക്കുന്ന ഒരു പ്രദർശനശാലയും ഇവിടെക്കാണാം

കന്യാകുമാരി
പാർവ്വതിയുടെ അവതാരമായ കന്യാ ദേവിക്ക്‌ ശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ്‌ തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ്‌ ഐതിഹ്യം. ഇന്നും സന്ദർശകർക്ക്‌ നടക്കാതെ പോയ ഈ വിവാഹത്തിന്റെ സ്മരണാർത്ഥം അരിയുടെ രൂപത്തിലുള്ള കല്ലുമണികൾ ഇവിടെ നിന്നും വാങ്ങാം. കന്യകയായ്‌ തന്നെ തുടരുന്ന കന്യാ ദേവി സന്ദർശകരെ അനുഗ്രഹിക്കുന്നുണ്ടെന്നാണ്‌ വിശ്വാസം.

                                                               കന്യാദേവിയുടെ ചിത്രം 
ഐതിഹ്യം
ഹനുമാൻ അമർത്യതക്കുള്ള മൃതസഞ്ജീവനി പർവ്വതം ഹിമാലയത്തിൽ നിന്നും ലങ്കയിലേക്ക്‌ കൊണ്ടു വരുമ്പോൾ അതിൽ നിന്നും ഒരു കഷ്ണം ഇവിടെ വീണു പോയെന്നും അങ്ങനെയാണ്‌ കന്യാകുമാരിയിലെ മരുത്വമല ഉണ്ടായതെന്നും മറ്റൊരൈതിഹ്യമുണ്ട്‌. കന്യാകുമാരി പ്രദേശത്ത്‌ കാണപ്പെടുന്ന അനേകം ഔഷധ സസ്യങ്ങൾ ഇപ്രകാരമാത്രേ ഉണ്ടായത്‌. സിദ്ധം, ആയുർവേദം, വർമകല എന്നീ പാരമ്പര്യ ചികിത്സാ മുറകളും കന്യാകുമാരി ജില്ലയിൽ പ്രബലമാണ്‌.
ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ്‌ കന്യാകുമാരിക്ക്‌ ഈ പേര്‌ കിട്ടിയത്‌. ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനു മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളാണ്‌ കുമരി.
നൂറ്റാണ്ടുകളായ്‌ ആദ്ധ്യത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ്‌ കന്യാകുമാരി. കന്യാകുമാരി ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീർന്നു. വേണാട്‌ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച്‌ തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെടുന്നു. 1741-ഇൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മ മഹാരാജാവ്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ
പരാജയപ്പെടുത്തി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ്‌ തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി‌ മാറ്റി. 1956-ഇൽ കന്യാകുമാരിയെ തമിഴ്‌ നാട്‌ സംസ്ഥാനത്തിന്റെ ഭാഗമായി‌ മാറ്റി.


കന്യാകുമാരി മുനമ്പിൽ നിന്നുള്ള സൂര്യ ഉദയഅസ്തമയ കാഴ്ച്ചകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്‌.
 അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമാണ്‌ കന്യാകുമാരി. പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്നത്‌ കന്യാകുമാരിയിലാണ്‌. വടക്കും കിഴക്കും തിരുനെൽവേലി ജില്ലയുമായും, പടിഞ്ഞാറും വടക്കു പടിഞ്ഞാറും തിരുവനന്തപുരവുമായും അതിർത്തി പങ്കിടുന്നു. 
ഭരണവും രാഷ്ട്രീയവും
1956-ഇൽ കന്യാകുമാരി ജില്ലയെ തിരു-കൊച്ചിയിൽ നിന്നും വേർപെടുത്തി തമിഴ്‌ നാട്ടിൽ ലയിപ്പിച്ചെങ്കിലും, അന്ന് നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളെ 1962 വരെ അതേപടി തുടരാൻ അനുവദിച്ചു. 1959-ലെ തമിഴ്‌ നാട്‌ പഞ്ചായത്ത്‌ നിയമം 1962 ഏപ്രിൽ 1-നാണ്‌ കന്യാകുമാരി ജില്ലയിൽ നിലവിൽ നന്നത്‌. 59 നഗര പഞ്ചായത്തുകളും 99 ഗ്രാമപഞ്ചായത്തുകലും കന്യാകുമാരി ജില്ലയിലുണ്ട്‌. നാഗർകോവിൽ, പത്മനാഭപുരം, കുളച്ചൽ, കുഴിത്തുറ എന്നീ നാല്‌ നഗരസഭകളാണ്‌ ജില്ലയിലുള്ളത്‌. നാഗർകോവിൽ നഗരമാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. അഗസ്ഥീശ്വരം, രാജാക്കമംഗലം, തോവാള, മുഞ്ചിറ, കിള്ളിയൂർ, കുരുന്തൻകോട്‌, മേൽപ്പുറം, തിരുവട്ടാർ, തക്കല എന്നിവയാണ്‌ ജില്ലയിലെ പഞ്ചായത്ത്‌ കൾ.
ജനവിഭാഗങ്ങളും സംസ്‌കാരവും
സംസ്കാരസമ്പന്നമാണ്‌ കന്യാകുമാരി ജില്ല. തമിഴും മലയാളവുമാണ്‌ പ്രധാന ഭാഷകൾ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾ ഇവിടെ വസിക്കുന്നു. വിദ്യാഭ്യാസ, ഗതാഗത രംഗങ്ങളിലുണ്ടായ മുന്നേറ്റം കാരണം ജാതി വേർതിരിവുകൾ ഇപ്പോൾ വിരളമാണ്‌. ജില്ലയിലെ പ്രധാന ജനവിഭാഗങ്ങൾ നാടാർ, നാഞ്ചിനാട്‌ വെള്ളാളർ, പറവർ, മുക്കുവർ, വിളക്കി തളനയർ, കമ്മാളർ, ആശാരി, നായർ, ചക്കരേവാർ, കേരള മുതലിയാർ എന്നിവരാണ്‌.
ഗാന്ധി മണ്ഡപം
മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് പിന്നീട് നിർമ്മിച്ചതാണ് ഗാന്ധിമണ്ഠപം. ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഇതിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.


മെഴുകു പ്രതിമ ശാല
മെഴുകു പ്രതിമയെ കുറിച്ചു കേട്ടിടുന്ടെങ്കിലും അതിന്റെ ഭംഗി നേരില്‍കാണാന്‍ സാദിചിരുന്നില്ല. കന്യാകുമാരി ബേവാച്ചില്‍ മെഴുകു പ്രതിമ ശാല ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ കണ്ടുകളയാം എന്നു തീരുമാനിച്ചു. 10 റുപ ടിക്കട്ടും ക്യാമറ ഫീസ്‌ ഇരുപത്തഞ്ഞു റുപയും കൊടുത്ത് അകത്തു കയറി. ഷാരൂഘ്ന്, അമിതാബച്ചന്‍ ജയലളിത ഇ കെ നായനാര്‍ കെ കരുണാകരന്‍ മോഹന്‍ലാല്‍ നടന്‍ മധു യേശുദാസ് മന്‍മോഹന്‍സിംഗ്‌എന്നിവര്‍  ഒരുമുറിയില്‍ ഒരുമിച്ചു നില്ക്കുന്ന തോന്നല്‍. മെഴുകു പ്രതിമകള്‍ ജീവന്‍ തുടിക്കുന്ന തരത്തിലുള നിര്‍മ്മാണ രീതികള്‍ കൊണ്ട് വളരെപ്രശസ്തമാണ്



ബേവാച്ചി ല്‍ നിന്ന്‍ ഇറങ്ങി ഭക്ഷണം ഒക്കെ കഴിഞ്ഞ്  കാറ്റാടി മല ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. കഴിഞ്ഞ പ്രാവശ്യം കന്യാകുമാരിയില്‍ വന്നപ്പോള്‍ പോകാന്‍ സാദിക്കാഞ്ഞ സ്ഥലമാണ്‌ അവിടം.കന്യാകുമാരിയില്‍ നിന്ന് നാഗര്‍കോവില്‍ റൂട്ടില്‍ നിന്നും തിരിഞ്ഞ്  ആരാല്‍വോഇമൊഴി 
എന്ന സ്ഥലത്ത് എത്താം 

കാറ്റാടി മല 


ദേവസഹായം പിള്ള

ചരിത്രം 
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെഹിന്ദുമതത്തിൽ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾ 2012-ൽ ആരംഭിച്ചു. നിന്ന് 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. മതപരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം  മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള ക്രിസ്തുമതത്തെക്കുറിച്ച് കേട്ടറിഞ്ഞത്.
തുടർന്ന്, തെക്കൻ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. തുടർന്ന് നാലു കൊല്ലം ജെയിലിൽ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752-ൽ രാജകല്പനപ്രകാരം വധിക്കപ്പെട്ടു. വെടിയേറ്റാണ് പിള്ള അന്തരിച്ചത്.
റോമൻ കത്തോലിക്കരിൽ ചിലർ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോംസന്ദർശിച്ച താനും കരിയാറ്റിൽ മല്പാനും, ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന്, നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കർദ്ദിനാളിന് അപേക്ഷിച്ചതായി 1785-ൽ എഴുതിയ  വർത്തമാനപ്പുസ്തകം  എന്ന പ്രഖ്യാത യാത്രാവിവരണഗ്രന്ഥത്തിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട് 2004-ൽ, ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു.ഇദ്ദേഹത്തിന് രക്തസാക്ഷി പദവി കല്പിക്കുന്നതിനെ ചിലർ വിമർശിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ മതപരമായ പീഡനം നിലനിന്നിരുന്നുവെന്നതിന് യാതൊരു സൂചനയും ഇല്ലെന്നും ദേവസഹായം പിള്ളയുടെ വധശിക്ഷ രാജദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നെന്നുമാണ് ഈ വിമർശകരുടെ വാദം
ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്കസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
  വഴി
കന്യാകുമാരിയില്‍ - നാഗര്‍കോവില്‍ ഹൈവയില്‍ നിന്നും ആരാല്‍വൈമൊഴി എന്ന സ്ഥലത്തേയ്ക്കു തിരിയുക. ഇവിടെനിന്നും എഴുകിലോമീറ്റെര്‍ പോയാല്‍ കാറ്റാടി മലയില്‍ എത്താം 
കന്യാകുമാരിയില്‍ നിന്നും കാറ്റാടി മലയിലേയ്ക്കുള്ള യാത്രാ വളരെ രസകരമായ ഒന്നാണ്, കാറ്റാടി പാടങ്ങള്‍ക്കു നടുവിലുടെ ഉള്ള ആ യാത്രാ മറക്കാന്‍ പറ്റില്ല.
കാറ്റാടിമലയില്‍ ദൈവസഹായം പിള്ള മരിച്ച സ്ഥലം, പള്ളി എന്നിവയാണ് പ്രദാന ആകര്‍ഷണങ്ങള്‍.
ചുറ്റുമുള്ള കാറ്റാടി പാടത്തിന്റെ ദ്രിശ്യങ്ങള്‍ 

ദൈവസഹായം പിള്ളയുടെ കൈ കാല്‍ മുട്ടുകള്‍ പതിഞ്ഞ സ്ഥലത്ത് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു 
ദൈവസഹായംപിള്ള വെടിയേറ്റു മരിച്ച സ്ഥലം 
ദൈവസഹായംപിള്ളയുടെ മൃതദേഹം കാണപെട്ട സ്ഥലം 
ദൈവസഹായംപിള്ളയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന പള്ളി 


ദൈവസഹായംപിള്ള മരിച്ചപ്പോള്‍ സമീപത്തുള്ള മലയില്‍ നിന്നും പാറ കഷണങ്ങള്‍ അടര്‍ന്നു വീണന്നും അതില്‍ നിന്നും പുറപ്പെട്ട മണിനാദം കിലോമീറ്ററുകള്‍ അകലെവരെ കേള്‍ക്കാന്‍ സാദിച്ചുവെന്നും വിശ്വസിക്കുന്നു.അതില്‍ ഒരു കല്ലാണ് ചിത്രത്തില്‍ ഈ കല്ലില്‍ കൊട്ടിയാല്‍ ഇപ്പോഴും മണിനാദം കേള്‍ക്കാന്‍ സാദിക്കും.
                                                 കാറ്റാടിമലയില്‍ നിന്നും ഉള്ള ഒരു ദൃശ്യം 
കാറ്റാടിമലയില്‍ നിന്നും തിരിച്ച് തക്കലയില്‍ ശ്രീ മാര്‍ത്താണ്ഡപുരം കൊട്ടാരം കാണാന്‍ പുറപ്പെട്ടു വഴി ഓരത്ത് തോവാള കഴിഞ്ഞ് മുട്ടിടിചാം പറ എന്നൊരു സ്ഥലംകണ്ടു
ദൈവസഹായം പിള്ളയെ വധിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അദേഹത്തിനു ദാഹം തോന്നുകയും പടയാളികള്‍ കുടിക്കാന്‍ മലിനജലം നല്‍കുകയും ചെയ്തു അപ്പോള്‍ അദേഹം സമീപത്തുള്ള പാറയില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുകയും ആ പാറയില്‍ നിന്ന് ഒരു ഒറവ രൂപപെടുകയും ചെയ്തു എന്നു വിശ്വസിക്കുന്നു

വിശ്വാസികള്‍ ഇവിടെ നിന്ന് വെള്ളം ശേകരിചചു കൊണ്ടു പോകാറുണ്ട്.
തക്കലയില്‍ നിന്നും 5 മണിയോടുകൂടി തിരുവനന്തപുരത്തിനു തിരിച്ചു.അപാരമായ ട്രാഫിക് ബ്ലോക്കും പിന്നിട്ട് ശംഖുമുഗം കടപുറത്തു കൂടി പോയെകാം എന്നു തീരുമാനിചു. വണ്ടി പാര്‍ക് ചെയാന്‍ പോലും പറ്റാത് തരാം തിരക്ക് കടപ്പുറത്ത് അനുഭവപെട്ടു.ഏകദേശം എട്ടുമണിക്ക്  കടപുറത്ത്‌  എത്തി അരമണിക്കൂര്‍ അതിലെ കറങ്ങി മണിമലക്ക്  തിരിച്ചു വെളുപ്പിനെ ഒരുമനിയോടു കൂടി വീട്ടില്‍ തിരിച്ച്‌ എത്തി