2015, മേയ് 16, ശനിയാഴ്‌ച

രാമേശ്വരം ധനുഷ്കോടി യാത്ര




വള്ളംചിറ സെന്റ്‌ മേരീസ്  സണ്‍‌ഡേ സ്കൂളില്‍ നിന്നും  ഫാദര്‍ തോമസ്‌ വാഴപറമ്പില്‍ അച്ഛന്റെ നേത്രത്യത്തില്‍ അധ്യാപകരും കുട്ടികളും കൂടി രാമേശ്വരത്തിനും ധനുഷ്കോടിക്കും യാത്ര തിരിച്ചു.പതിനാലാം  തീയതി വൈകിട്ട്  എട്ടു മണിക്ക്  വള്ളംചിറയില്‍നിന്ന്  തിരിച്ചു, മധുര, പരമകുടി വഴി  പാമ്പന്‍ പാലത്തില്‍ എത്തിയപ്പോള്‍ രാവിലെ ആറു മണി ആയി.കാഞ്ഞിരപ്പള്ളിയില്‍ നിന്നും മധുര വരെ 206 കിലോമീറ്ററും മധുരയില്നിന്ന് രാമേശ്വരത്തിനു 174 കിലോമീറ്ററും ആകെ 380 കിലോമീറ്ററും യാത്രയുണ്ട്. 

പാമ്പന്‍ പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ 




 

മുകളിലുള്ള രണ്ട്  ചിത്രങ്ങള്‍ പാമ്പല്‍ റയില്‍ പാലവും കപ്പല്‍ വരുമ്പോള്‍ ഉയര്‍ത്തി കപ്പല്‍ പോകുവാന്‍ സൗകര്യം ഉണ്ടാകുന്നതുമാണ് . വളരെ അഭിമാനകരമായ ഒരു ദൃശ്യം 

രാമേശ്വരത്തുനിന്നു ഞങ്ങള്‍ നേരെ ധനുഷ്കോടിയിലെയ്കാണ്  പോയത് . ഒരു കാലത്ത് രാമേശ്വരത്തെക്കാള്പ്രതാപം ഉണ്ടായിരുന്നു ധനുഷ്കോടിക്ക്. ബ്രിട്ടീഷ് കാലത്ത് റെയില്വഴി ബന്ധിപ്പിച്ചിരുന്ന ഇവിടെ ശ്രീലങ്കയില്നിന്ന് ചരക്കു കപ്പലുകള്വരാറുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് സ്ഥിരമായ യാത്ര ബോട്ടുകളുടെ സര്വീസും ഉണ്ടായിരുന്നു. മദ്രാസില്നിന്നും കൊളോമ്പോയിലേക്ക് indo - ceylon express എന്ന പേരില്റെയില്ബോട്ട് സര്വീസ് നിലനിന്നിരുന്നത്രേ. എന്നാല്‍ 1964 ഡിസംബര്‍ 24 ന് ഉണ്ടായ കൊടുംകാറ്റിലും ആഞ്ഞടിച്ച തിരമാലകളിലും നഗരം പാടെ തകര്ന്നു. ആശുപത്രികള്‍, സ്കൂള്എല്ലാം കടലെടുത്തു. ഡിസംബര്‍ 22 ന് യാത്ര തിരിച്ച പാസഞ്ചര്ട്രെയിന്‍ 140 യാത്രക്കാരുമായി കടലില്മറഞ്ഞു. ഡിസംബര്‍ 25 ന് ആണ് ദുരന്തം പുറം ലോകം അറിയുന്നത്. അന്നത്തെ 'ഹിന്ദു' പത്രം റിപ്പോര്ട്ട് ചെയ്യുന്നത് ഏതാണ്ട് 500 ശവശരീരങ്ങള്ധനുഷ്കോടിയില്അടിഞ്ഞിരുന്നു എന്നാണ്. ഇവിടത്തെ ഔദ്യോഗിക മരണ സംഖ്യ 2000 കവിയും. പില്കാലത്ത് ഉണ്ടായ ശ്രീലങ്ക വംശീയ പ്രശ്നം പ്രദേശത്തിന്റെ അല് മാത്ര വികസനത്തിന് പോലും തടസ്സം നിന്നു. പഴയ ധനുഷ്കോടി നഗരം ഇന്ന് 'പ്രേത നഗരം' എന്നറിയപ്പെടുന്നു. 

ധനുഷ്കോടിയ്ക്  ചിത്രത്തില്‍ കാണുന്ന തരത്തിലുള്ള 4 വീല്‍ വാഹനങ്ങളും 4 വീല്‍ ജീപുകളും മാത്രമേ പോകു കൂടാതെ ഉപ്പുവെള്ളത്തില്‍ കൂടി ഉള്ള യാത്രാ ആയതിനാല്‍ വേഗം തുരുമ്പിക്കും . ഒരാള്‍ക്ക്  100 റുപ അല്ലെങ്കില്‍ ഈ വാഹനത്തിന്  2500 രൂപ യാണ് വാടക. ടൂറിസ്റ്റ്  ബസ് കല്‍  രാമേശ്വരം വരെ മാത്രമേ പോകു. ഏകദേശം 10 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മുനമ്പില്‍ എത്താം. വളരെ രസകരമായ ഒരു യാത്രാ അനുഭവം ആണ് .


1964 ല്‍  സുനാമിയില്‍ നശിച്ച ധനുഷ്കോടി നഗരത്തിന്റെ ഇന്നത്തെ ദൃശ്യം 



മുന്‍ രാഷ്‌ട്രപതി അബ്ദുല്‍ കലാമിന്റെ രാമേശ്വരത്തെ വീട് . ഇന്ന്  ഇവിടം ഒരു മുസിയം ആയി പ്രവര്‍ത്തികുന്നു. കലാമിന്റെ ഭാരത രത്ന ഉള്‍പെടെ ഉള്ള എല്ലാ സമ്മാനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രാമേശ്വരത്ത് കടല്‍ ഷെല്‍കളുടെ വലിയ ശേഗരങ്ങള്‍ ഉണ്ട് . 50 റുപ മുതല്‍ 7000 റുപ വരെയുള്ള ഷെല്‍കള്‍ കണ്ടു  

രാമേശ്വരം അമ്പലത്തിന്റെ രാമര്‍ പാദത്തില്‍ നിന്നുള്ള ദൃശ്യം 


രാമേശ്വരം അമ്പലത്തിന്റെ ഉള്‍വശം 

രാമേശ്വരം ഓള്‍ ഇന്ത്യ റേഡിയോയുടെ ടവേര്‍ 2000 അടിയോളം ഉയരം ഉണ്ട് ഈ ടവേറിന് 


രണ്ടര യ്ക്  ഞങ്ങള്‍ രമേസ്വരത്ത് നിന്ന്  തിരിച്ചു. മധുര ഷേത്രറമും കണ്ട് രാവിലെ തിരിച്ച്  വല്ലംചിറ യില്‍ എത്തി