2015, ജനുവരി 24, ശനിയാഴ്‌ച

ഊട്ടി ഫ്ലവര്‍ഷോ

ഊട്ടി ഫ്ലവര്‍ഷോ


എല്ലാ വര്‍ഷവും മെയ്‌ മാസത്തില്‍ ആണ്  ഊട്ടി ഫ്ലവര്‍ ഷോ നടക്കുന്നത് .    വൈകിട്ട് ഒന്‍പതുമണിയോടെ ഞങ്ങള്‍ നാലു ഫാമിലി ഊട്ടിയ്ക്ക് തിരിച്ചു. തൃശ്ശൂര്‍ നിലംബുര്‍ വഴി രാവിലെഎട്ടു മണിയോടെ ഊട്ടിയില്‍ എത്തി. നിലംബുര്‍ കഴിഞ്ഞ് വനമെഘലയാണ്  രാത്രി വന്യ മൃഗങ്ങള്‍ കാണുമെന്ന മുന്നറിയിപ്പില്‍ ഉറക്കമിളച്ചിരുന്നത്  മാത്രം മിച്ചം ഒരു ജീവിയേയും കണ്ടില്ല.ഊട്ടി ഫ്ലവര്‍ ഷോ ഓരോ പ്രാവശ്യഉം വിത്യസ്തമായ അനുഭവം ആണ് നല്‍കുന്നത് . വന്‍ തിരക്ക് ആണ് 
ഫ്ലവര്‍ ഷോയ്ക്ക് അനുഭവപെട്ടത് 














  ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തിന്റെ ഫോസില്‍

തുടര്‍ന്ന് അടുത്തുള്ള ഒരു തേയില ഫാക്ടറി സന്ദര്‍ശികുവാന്‍ പോയി. അവിടെ തേയില നിര്‍മാണo മുഴുവന്‍ കണ്ടു മനസിലാക്കുവാന്‍ സാദിക്കും, അവിടെ ഒരു തേയില മുസിയഉം  സ്ഥിതി ചെയുന്നു. തേയില ആവശ്യാനുസരണം വാങ്ങാനുള്ള അവസരവും ഉണ്ട്. 







ഫ്ലവര്‍ ഷോ കഴിഞ്ഞ്  ഞങ്ങള്‍ ഇരുപത്തന്ജ്ജു കിലോമീറ്റര്‍ അകലെയുള്ള കൊട്ടഗിരി എന്ന സ്ഥലത്തേയ്ക് തിരിച്ചു. അവിടെ ജിമ്മിച്ചന്റെ ബന്ധു  ആയ ഒരു ഫാദര്‍ന്റെ  ആശ്രമത്തില്‍ ആണ് താമസം ഒരുക്കിയിരുന്നത് . രാവിലെ അവിടെനിന്നും വയനാടു വഴി മടക്കയാത്ര ആരംഭിച്ചു.




വയനാടന്‍ ചുരം മുകളില്‍ നിന്നുള്ള കാഴ്ച.

ഒരു യാത്രയുടെ മടുപ്പിക്കുന്ന ക്ഷീണം ഒന്നും അനുഭവപ്പെടാതെ രാവിലെ ഞങ്ങള്‍ തിരിച്ചെത്തി